
തെന്നിന്ത്യൻ താരം കീര്‍ത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. സൂര്യയാണ് ചിത്രത്തിലെ നായകന്‍. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ജനുവരി 12 നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു.
സൂര്യയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. സൂര്യയ്ക്ക് ഒപ്പം അഭിനയിക്കാന്‍ അവസരം തന്ന സംവിധായകന്‍ വിഘ്‌നേശ് ശിവനും കീര്‍ത്തി നന്ദി പറഞ്ഞു. സംസാരത്തിലുടനീളം വിഘ്‌നേശിനെ ബ്രദര്‍ എന്നു വിളിച്ചാണ് കീര്‍ത്തി സംസാരിച്ചത്. കീര്‍ത്തിയുടെ ബ്രദര്‍ വിളി കേട്ട വിഘ്‌നേശ് മറുപടി പ്രസംഗത്തില്‍ കീര്‍ത്തിയെ സിസ്റ്ററുമാക്കി.
’10 തവണയോളം കീര്‍ത്തി എന്നെ ബ്രദര്‍ എന്നു വിളിച്ചു കഴിഞ്ഞു. കീര്‍ത്തി സുരേഷ് സിസ്റ്ററേ നന്ദി വിഘ്‌നേശ് പറഞ്ഞു. കീര്‍ത്തിയുടെ ബ്രദര്‍ വിളിയും വിഘ്‌നേശിന്റെ സിസ്റ്റര്‍ വിളിയും സദസ്സിനെയും ചിരിപ്പിച്ചു. സംവിധായകനോടൊപ്പം നയന്‍താരയുടെ കാമുകന്‍ എന്ന നിലയിലും വിഘ്‌നേശ് ഏവര്‍ക്കും സുപരിചിതനാണ്.
Post Your Comments