ഭീമന് മുന്‍പേ മറ്റൊരു ചരിത്ര കഥാപാത്രമായി മോഹന്‍ലാല്‍!

ഭീമന് മുന്‍പേ മറ്റൊരു ചരിത്ര കഥാപാത്രമായി മോഹന്‍ലാല്‍ സ്ക്രീനിലെത്തും, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ‘കായംകുളം കൊച്ചുണ്ണി’യില്‍ മോഹന്‍ലാല്‍ ഉണ്ടെന്ന വിവരം നിവിന്‍ പോളി നേരത്തെ പുറത്തു വിട്ടിരുന്നു, എന്നാല്‍ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ് ‘ഇത്തിക്കരപക്കി’യുടെ റോളില്‍ മോഹന്‍ലാല്‍ എത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്, വിഷു റിലീസായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം കാസര്‍ഗോഡ്‌ പുരോഗമിക്കുകയാണ്, ശ്രീലങ്കയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

Share
Leave a Comment