ക്രിസ്മസ് റിലീസ് ആയി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രമാണ് ആട്2. ചിത്രം മാത്രമല്ല ഷാജിപാപ്പന്റെ സ്റ്റൈലും ഹിറ്റായിരിക്കുകയാണ്.
കേരളക്കരയാകെ പ്രീതി നേടിയ ഷാജിപാപ്പന്റെ രണ്ടുനിറത്തിലുള്ള മുണ്ടും ലുക്കും അങ്ങ് ഹോളിവുഡിലും എത്തിയിരിക്കുകയാണെന്നാണ് ജയസൂര്യയുടെ പോസ്റ്റ്. പ്രശസ്ത ഹോളിവുഡ് താരം ലോറന്‍സ് ഫിഷ്ബേണ്‍ ആണ് പാപ്പന് സ്റ്റൈല്‍ വസ്ത്രധാരണവുമായി എത്തിയത്.
ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ ഡിസൈന്‍ ചെയ്ത കറുപ്പും ചുവപ്പുമുള്ള പാപ്പന് മുണ്ടാണ് എല്ലായിടത്തും തരംഗമായിരിക്കുന്നത്.
Post Your Comments