‘ആട്-2’ എന്ന ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ സ്വീകാര്യതയുടെ സന്തോഷത്തിലാണ് ജയസൂര്യയെന്ന താരം പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒരു സിനിമയുടെ രണ്ടാം ഭാഗം ഇറക്കുന്നത് ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കുമെന്ന് ജയസൂര്യ പറയുന്നു. കാലഘട്ടത്തിനനുസരിച്ചുള്ള തമാശകളാണ് ആട്-2വിലുള്ളതെന്ന് ജയസൂര്യ പങ്കുവച്ചു. സിനിമയുടെ വിജയവും പരാജയവും തന്നെ വേദനി പ്പിക്കാറില്ലെന്നും പരാജയകാരണം എന്താണെന്ന് പരിശോധിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയസൂര്യയുടെ പ്രതികരണം.
തന്റെ പരാജയ ചിത്രങ്ങളില്‍ ഒന്നായ ‘ലുക്കാ ചുപ്പി’യെക്കുറിച്ചും ജയസൂര്യ സംസാരിച്ചു. “സിനിമ നല്ലതായിരുന്നുവെന്നും എന്നാല്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ മോശമാണെന്നുമാണ് സിനിമ കണ്ടശേഷം മമ്മുക്ക എന്നോട് പറഞ്ഞത്”, ജയസൂര്യ പറയുന്നു.
Post Your Comments