CinemaGeneralIndian CinemaMollywoodNEWSWOODs

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആവശ്യമുണ്ടോ? നടി ഇനിയ പറയുന്നു

 

കൊച്ചിയില്‍ യുവ നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായ സംഭവത്തെ തുടര്‍ന്ന് സിനിമാ മേഖലയില്‍ ആരംഭിച്ച വനിതാ സംഘടനയുടെ വരവ് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നു നടി ഇനിയ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി യാത്രചെയ്യാന്‍ പോലും പ്രയാസമുള്ള ഈ സമയത്ത് ഇത്തരം സംഘടനകള്‍ ആവശ്യമാണ്.

” നമ്മള്‍ അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കുമൊരു അതിര് സ്ഥാപിക്കാനുള്ള കഴിവുണ്ടാകണമെന്നും ഇനിയ പറയുന്നു. എന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാന്‍ കാരണം അത്തരം നിലപാടുകളാണെന്ന് വിശ്വസിക്കുന്നു’ സിനിമയിലും വ്യക്തിജീവിതത്തിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സെറ്റില്‍ പോകുമ്പോള്‍ അച്ഛന്‍ അമ്മമാരെ കൂടെ കൊണ്ടുപോകുന്ന രീതിയാണ് പിന്‍തുടരുന്നത്, പിന്‍തുടരേണ്ടതും. സിനിമക്കാരെക്കുറിച്ച് ഗോസിപ്പുകളും വാര്‍ത്തകളും വരാന്‍ വളരെ എളുപ്പമാണ്. അത്തരം വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അതിന് കാരണം. അനാവശ്യകാര്യങ്ങളില്‍ ചെന്ന് പെടാതിരിക്കാനുള്ള ശ്രദ്ധയാണ് കാണിക്കേണ്ടതെന്നും ഇനിയ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button