BollywoodCinemaGeneralNEWSWOODs

സിനിമ കയ്യൊഴിഞ്ഞ പഴയകാല നടന് ദാരുണാന്ത്യം

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ പ്രധാന നടനായി തിളങ്ങിയ ശ്രീവല്ലഭ വ്യാസ് അന്തരിച്ചു. ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായ ലഗാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്‌ ശ്രീവല്ലഭ വ്യാസ്. 60 ഓളം ഹിന്ദി സിനിമകളില്‍ അഭിനയിച്ച ശ്രീവല്ലഭ വ്യാസ് ജയ്പൂരിലെ സ്വന്തം വസതിയില്‍വെച്ചായിരുന്നു ഇന്ന് പുലര്‍ച്ചെ അന്തരിച്ചത്.

ലഗാനില്‍ അമീര്‍ ഖാന്‍ അവതരിപ്പിച്ച ബുവന്‍ നയിച്ച ക്രിക്കറ്റ് ടീമിലെ പ്രായമേറിയ താരമായിരുന്നു ഇദ്ദേഹം. ഈശ്വര്‍ എന്ന കഥാപാത്രത്തെയാണ് ശ്രീവല്ലഭ വ്യാസ് അവതരിപ്പിച്ചത്. സാഫ്റോഷ്,അഭയ്,സംഘട് സിറ്റി തുടങ്ങിയ ചിത്രങ്ങളിലും വ്യാസ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

read also: വിടി ബല്‍റാം വിഷയത്തില്‍ മുരളി ഗോപിയുടെ നിലപാട് ഇങ്ങനെ

2008ല്‍ നടന്ന ഒരു അപകടത്തില്‍ പരുക്കേറ്റ വ്യാസ് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. ജീവിതത്തിന്റെ അവസാന നാളുകളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു ഇദ്ദേഹം. മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടും ആ തിളക്കമൊന്നും ജീവിതത്തിലില്ലാതെയാണ് വ്യാസിന്റെ മടക്കം.

shortlink

Related Articles

Post Your Comments


Back to top button