CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

തന്നെ വ്യക്തിപരമായി തകര്‍ക്കാനുള്ള ഉദ്ദേശം; വിവാദങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ജയ്‌

തമിഴ് സിനിമാ മേഖസ്ലയില്‍ നിന്നും കഴിഞ്ഞ ദിവസം നടന്‍ ജയ്ക്കെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. താരത്തിന്റെ നിരുത്തരവാദിത്തം കാരണം ഒന്നര കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ബലൂണ്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ ആരോപിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇവര്‍ പരാതിയും നല്‍കിയിരുന്നു. തങ്ങളുടെ പണം തിരികെ ലഭിക്കുന്നത് വരെ മറ്റ് സിനിമകളില്‍ അഭിനയിക്കുന്നതില്‍നിന്ന് നടനെ വിലക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തന്നെ വ്യക്തിപരമായി തകര്‍ക്കാനുള്ള ഉദ്ദേശത്തിന്റെ പുറത്താണെന്ന് നടന്‍ പറയുന്നു. ”നിര്‍മ്മാതാക്കള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇത് തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ആരോപണങ്ങളാണ്. താന്‍ ഒരിക്കല്‍ പോലും സെറ്റില്‍ നിരുത്തരവാദപരമായി പെരുമാറിയിട്ടില്ലെന്നും സെറ്റില്‍ കൃത്യമായി ചെന്നിരുന്നുവെന്നും” നടന്‍ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button