വിവാദ ചിത്രം ‘പദ്മാവതി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘പദ്മാവതി’യില്‍ ഭാരതീയ സംസ്കാരത്തെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്ന ആരോപണവുമായി ഒട്ടേറെ സംഘടനകള്‍ രംഗത്ത് വന്നതോടെ പത്മാവതിയുടെ റിലീസ് അനിശ്ചിതത്വത്തില്‍ ആകുകയായിരുന്നു. ചിത്രത്തിന്റെ പേര് ‘പത്മാവത്’ എന്നാക്കണമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ ആവശ്യം, ചിത്രം 25ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബര്‍ 30നാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയത്. രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളാകുന്നത്.
Post Your Comments