സൗദി: സൗദി അറേബ്യയില്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. മതപരമായി പൊതു വേദികളില്‍ പോയി സിനിമ കാണുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ. സാമ്പത്തിക വളര്‍ച്ചയും ടൂറിസം മേഖലയിലെ കുതിച്ചു ചാട്ടങ്ങളും ലക്ഷ്യമാക്കിയാണ് സൗദി ഭരണകൂടം മാറ്റത്തിനൊരുങ്ങുന്നത്. ലോര്‍ഡ് കഴ്സണ്‍, വിന്റ്സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പതിനാലാമത്തെ വയസ്സില്‍ ഇംഗ്ലണ്ടിലേക്ക് ഒറ്റയ്ക്ക് പോയ ഫൈസല്‍ രാജാവിന്റെ ജീവിത കഥ പറയുന്ന ‘ബോണ്‍ എ കിങ്’ എന്ന ഇംഗ്ലീഷ് ചിത്രം ആയിരിക്കും സൗദി സിനിമാസ്വാദകര്‍ക്ക് തീയേറ്ററുകളില്‍ ആദ്യം കാണാനാവുക.
തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത് അഭിനയിച്ച ‘എന്തിരന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘2.0’ ആയിരിക്കും ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമ എന്നാണ് വിവരം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. 1980 ലാണ് സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. മുപ്പത്തിയഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വദേശികളുടെ തൊഴിലും വരുമാന മേഖലകളിലെ ഉയര്‍ച്ചയും ലക്ഷ്യമാക്കിയാണ് സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
നര്‍ഗീസ് അനശ്വരമാക്കിയ ആ വേഷം ചെയ്യാന്‍ ഐശ്വര്യ റായ്ക്ക് റെക്കോര്ഡ് പ്രതിഫലം!
അടുത്ത വര്‍ഷം മാർച്ചോടെ സിനിമ തിയേറ്ററുകൾ തുറക്കാനാണ് സൗദി ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. 300 തിയേറ്ററുകളിലായി 2,000 സ്ക്രീനുകൾ നിർമ്മിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്.2030തോടെ ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയും. 9,000 കോടി റിയാലാണ് ഇതിനായി സൗദി ചെലവഴിക്കുന്നത്.
Post Your Comments