കുട്ടികളെയും, മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിച്ച ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്നു ‘ശക്തിമാന്’, ബോളിവുഡ് താരം മുകേഷ് ഖന്ന ശക്തിമാന്റെ വേഷത്തിലെത്തിയപ്പോള്‍ കുട്ടികള്‍ ഭയപ്പെട്ടിരുന്ന ഒരു പ്രതിനായക കഥാപാത്രം ശക്തിമാനിലുണ്ടായിരുന്നു. ശക്തിമാനില്‍ കെല്വിഷ് എന്ന വില്ലന്‍ കഥാപാത്രമായി അഭിനയിച്ചത് സൂപ്പര്‍ താരം താരം സുരേന്ദ്രപാല്‍ ആയിരുന്നു. സുരേന്ദ്രപാലിന്റെ മകളായ റിച്ച ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളിലെ അനിഷേധ്യ താരമാണ്. തുടക്കം മോഡലിംഗിലായിരുന്നു താരത്തിന്റെ കമ്പം അത് പിന്നീടു സിനിമയിലേക്ക് വഴിമാറി , കുഞ്ചാക്കോ ബോബന് നായകനായി അഭിനയിച്ച ‘സാന്‍വിച്ച്’ എന്ന മലയാള ചിത്രത്തില്‍ റിച്ച അഭിനയിച്ചിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും റിച്ച അഭിനയിച്ചിരുന്നു, ട്രാഫിക്കില്‍ രമ്യാനമ്പീശന് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഹിന്ദിയിലെത്തിയപ്പോള്‍ റിച്ച അവതരിപ്പിച്ചത്. മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയ ‘ക്രോസ് റോഡ്’ എന്ന ചിത്രത്തിലും റിച്ച മുഖ്യ കഥാപാത്രമായി എത്തിയിരുന്നു. തമിഴ്, കന്നഡ, തെലുങ്ക് മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിക്കുന്ന റിച്ച തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരില്‍ ഒരാളാണ്.
Post Your Comments