CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗിനെതിരെ നടി നൈല ഉഷ

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ വിമര്‍ശിച്ച നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയില്‍ അര്രധകര്‍ വിമര്‍ശിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായ ഈ വിഷയത്തില്‍ പ്രതികരണവുമായി പ്രമുഖ നടിയും അവതാരകയുമായ നൈല ഉഷ. കസബയിലെ ആ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല എന്നായിരുന്നു നൈലയുടെ അഭിപ്രായം.

കുസൃതി ചോദ്യങ്ങളുടെ ഭാഗമായി അവസാനമായി കണ്ട ഒരു സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗ് ഏതെന്നായിരുന്നു അവതാരകന്റെ ചോദ്യം. അവസാനമായി കണ്ടത് എപ്പോഴാണെന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ല പക്ഷേ കസബ സിനിമയുമായി ബന്ധപ്പെട്ട് ഈ വിവാദങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ആ ഡയലോഗ് താനും കേട്ടിരുന്നു. അത് കേട്ടപ്പോള്‍ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. അത് ആര് പറഞ്ഞാലും, ഒരു സ്ത്രീ പറഞ്ഞാലും പുരുഷന്‍ പറഞ്ഞാലും കേള്‍ക്കാന്‍ ഒരു സുഖമില്ലാത്തൊരു ഡയലോഗ് ആണ് അതെന്നുമായിരുന്നു നൈലയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button