
‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് ശേഷം പ്രിഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ പ്രഖ്യാപിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു കര്‍ണന്‍.
ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജ് തന്നെ അഭിനയിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്. ഗള്‍ഫില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രിഥ്വിരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. ഈയിടെ ആദ്യ മോഷന്‍ പോസ്റ്ററും പുറത്തു വന്നിരുന്നു.
സൗദിയില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമ ഈ തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ !
ചിത്രീകരണം തുടങ്ങുന്നത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പിന്നീട് ഉണ്ടായില്ല. ഇപ്പോള്‍ പ്രിഥ്വിരാജിന് പകരം തമിഴ് താരം ചിയാന്‍ വിക്രമിനെ നായകനാക്കി പടം ഉടന്‍ തുടങ്ങുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ആര്‍. എസ് വിമല്‍. ‘മഹാവീര്‍ കര്‍ണ്ണന്‍’ എന്ന പേരില്‍ ഹിന്ദിയിലാണ് ചിത്രം നിര്‍മ്മിക്കുക. 300 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. മലയാളമുല്പ്പടെ മറ്റ് ഭാഷകളിലുമായി ചിത്രം പ്രദര്‍ശനത്തിനെത്തും. ന്യൂയോര്‍ക്കിലെ യുണൈറ്റഡ് ഫിലിം കിംഗ്ഡം ആണ് നിര്‍മ്മാതാക്കള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമല്‍ ആരാധകരെ വിവരം അറിയിച്ചിരിക്കുന്നത്. 2019 ഡിസംബറില്‍ കര്‍ണന്‍ പ്രദര്‍ശനത്തിനെത്തും
Post Your Comments