മലയാള സിനിമയില്‍ പൂവാലനായി അഭിനയിക്കാന്‍ അശോകനെ പോലെ ഇന്നും ഒരു നടനില്ല എന്നതാണ് വാസ്തവം. എന്നാല്‍ അശോകന്‍ തന്റെ തുടക്കകാലത്ത് പത്മരാജനെപ്പോലെയുള്ള പ്രതിഭാധനനായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാണ് കയ്യടി നേടിയത്. പത്മരാജനാണ് അശോകനെ മലയാള സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയത്. പത്മരാജന്‍റെ പെരുവഴിയമ്പലമായിരുന്നു അശോകന്റെ കന്നിച്ചിത്രം. പിന്നീടു ഒട്ടേറെ പത്മരാജന്‍ ചിത്രങ്ങളില്‍ അശോകന്‍ വേഷമിട്ടു,അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ ഋഷി. മണ്ണാറത്തൊടിയിലെ ജയകൃഷ്ണന്‍റെ ഉറ്റമിത്രമായ ഋഷിയെ അശോകന്‍ വാക്ക് കൊണ്ടും നോട്ടം കൊണ്ടും മനോഹരമാക്കി, വര്‍ഷങ്ങള്‍ക്ക് ശേഷം തൂവാനത്തുമ്പികളിലെ അതേ ഋഷിയെ വീണ്ടും ബിഗ് സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുകയാണ് അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന സംവിധായകന്‍.
‘ദിവാന്‍ജി മൂല ഗ്രാന്‍ഡ് പ്രിക്സ്’ എന്ന തന്റെ പുതിയ ചിത്രത്തിലൂടെയാണ് അനില്‍ തൂവാനത്തുമ്പികളിലെ ഋഷിക്ക് വീണ്ടും ജീവന്‍ പകര്‍ന്നത്. പത്മരാജന്‍ സിനിമകളുടെ മാസ്മരികത ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നതാണ് പുതിയ ചിത്രത്തിലെ അശോകന്റെ ആ പഴയ കഥാപാത്രം.
Post Your Comments