പ്രമുഖ നടനെതിരെ പരാതിയുമായി നടി രംഗത്ത്. വിവാഹം ചെയ്ത ശേഷം വഞ്ചിച്ച് കടന്നുകളഞെന്നാണ് നടിയുടെ ആരോപണം. പ്രമുഖ കന്നഡ നടിയാണ് സഹനടനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ‘നമിത ഐ ലവ് യൂ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച താരങ്ങളാണ് പരാതിക്കാരിയും ആരോപണ വിധേയനായ നടനും.
രാധിക ഷെട്ടിയാണ് മുപ്പത്തി ഒന്നുകാരനായ അമിത്തിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ‘നമിത ഐ ലവ് യൂ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും 2013 ല്‍ പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. എന്നാല്‍ 2016 ല്‍ നടന്‍ ഇവരെ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി ഇരുവരും കണ്ടുമുട്ടി. ഇരുവരും തമ്മില്‍ വഴക്കും ഏറെ നേരം വാക്കേറ്റമുണ്ടായി. ഇതേത്തുടര്‍ന്ന് നടി അമിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹം കഴിച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതി.
ഐശ്വര്യ അമ്മയാണെന്ന വാദവുമായി എത്തിയ യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Post Your Comments