
ബോളിവുഡില്‍ ഏറ്റവും ചര്‍ച്ചയായ വിവാഹമാണ് താര സുന്ദരി അനുഷ്കയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാടും തമ്മിലുള്ള വിവാഹം. ഡിസംബര്‍ 11നാണ് വിരാട് കോലിയും അനുഷ്ക ശര്‍മ്മയും തമ്മിലുള്ള വിവാഹം ഇറ്റലിയില്‍ അതീവ രഹസ്യമായി കഴിഞ്ഞത്. വിവാഹവും വിവാഹ സത്കാരവും മധുവിധുവും കഴിഞ്ഞ് കോലി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ പരമ്പരയില്‍ കളിക്കാന്‍ ഇറങ്ങിയ കോലിയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആയില്ല.
വെറും അഞ്ചു റണ്‍സ് മാത്രമാണ് കൊളിയ്ക്ക് നേടാന്‍ ആയത്. ഇന്ത്യന്‍ മണ്ണിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാത്ത കോലിയോടുള്ള അമര്‍ഷം ആരാധകര്‍ തീര്‍ത്തത് അനുഷ്കയോടാണ്. കോലിയുടെ മോശം കളിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അനുഷ്കയ്ക്ക് എതിരെ തിരിയുകയായിരുന്നു.
അനുഷ്ക ഭാഗ്യമില്ലാത്തവളുമാണെന്നാണ് ആരാധകരുടെ പരിഹാസം. അനുഷ്കയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കാതെ മത്സരത്തില്‍ ശ്രദ്ധിക്കൂ എന്നായിരുന്നു മറ്റൊരു ഉപദേശം.
Post Your Comments