BollywoodGeneralNEWS

പ്രമുഖ നടനുമായുള്ള ബന്ധം; സിനിമയെ വെല്ലുന്ന റീനയുടെ സംഭവബഹുലമായ ജീവിത കഥ!

ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹയും നടി റീന റോയിയും തമ്മിലുള്ള പ്രണയ ബന്ധം ബോളിവുഡ് സിനിമാ ലോകത്തിനു ഏറെ പരിചിതമായിരുന്നു, ‘കലിചരണ്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ശത്രുഘ്നന്‍ സിന്‍ഹ മറ്റൊരു ബോളിവുഡ് താരമായ പൂനവുമായി അടുപ്പമായതും താരത്തെ വിവാഹം ചെയ്യുമെന്ന് പറഞ്ഞതും ബോളിവുഡ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. പൂനത്തിനെ വിവാഹം ചെയ്യുമെന്നുള്ള ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രഖ്യാപനം റീനയെ തളര്‍ത്തിയില്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് അവള്‍ മൗനം പാലിക്കുകയും ഏറെ പക്വതയോടെ പെരുമാറുകയും ചെയ്തു.

ഒടുവില്‍ റീന തന്റെ നിലപാട് വ്യക്തമാക്കി, അധികം വൈകാതെ വിവാഹം ചെയ്യണമെന്നായിരുന്നു റീനയുടെ ആവശ്യം, ഇതിനായി ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് എട്ടു ദിവസത്തെ സമയവും നല്‍കി, അല്ലാതെ ബന്ധം തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയതോടെ ശത്രുഘ്നന്‍ സിന്‍ഹ ആകെ തകര്‍ന്നു പോയി. എട്ടു ദിവസത്തിനുള്ളില്‍ തീരുമാനം അറിയിച്ചില്ലങ്കില്‍ മറ്റൊരാളെ വിവാഹം ചെയ്യുമെന്ന താരത്തിന്റെ നിലപാട് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് വലിയ തിരിച്ചടിയായി മാറി, എട്ടു ദിവസത്തിനുള്ളില്‍ വ്യക്തമായ ഒരു തീരുമാനം ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാഗത്ത് നിന്നുണ്ടായില്ല, ഒടുവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മോയിന്‍ ഖാനെ റീന വിവാഹം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button