വിരാട്- അനുഷ്ക വിവാഹം ഇറ്റലിയില്‍ വെച്ച് നടന്നപ്പോള്‍ ഇന്ത്യയില്‍ പണം ചെലവഴിക്കാതെ ഇരുവരും വിവാഹത്തിനായി വിദേശത്തേക്ക് പറന്നപ്പോള്‍ വിമര്‍ശനമുയര്‍ന്നിരുന്നു, വീണ്ടുമിതാ ആ പതിവ് ആവര്‍ത്തിക്കുകയാണ് ബോളിവുഡ് താരങ്ങളായ രണ്‍വീറും, ദീപികയും ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയില്‍ വച്ച് വിവാഹം ചെയ്യുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം ശ്രീലങ്കില്‍ വച്ച് നടക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇരുവരുടെയും വിവാഹമാണ് ഇവിടെ വച്ച് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒദ്യോഗിക വിവരം ലഭിച്ചിട്ടില്ല. വാര്‍ത്ത വ്യാജമാണെന്നാണ് രണ്‍വീറുമായുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Post Your Comments