BollywoodCinemaIndian CinemaLatest NewsWOODs

പത്മാവത് എന്നാക്കിയിട്ടും കാര്യമില്ല; വീണ്ടും പ്രതിഷേധവുമായി കര്‍ണിസേന

 
 
നദിയുടെ മൂക്ക് മുറിക്കുമെന്നും സംവിധാകനെ കൊല്ലുമെന്നുവരെ ഭീഷണി ഉണ്ടായ പത്മാവതി വീണ്ടും വിവാദത്തിലേയ്ക്ക്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പത്മാവദി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരും സെന്‍സര്‍ ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കാനാവില്ലെന്ന് രജപുത് കര്‍ണിസേന. സിനിമ റിലീസ് ചെയ്താല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും തയാറാവണമെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി.
 
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും ബിജെപി സര്‍ക്കാരും മാത്രമായിരിക്കും ഉത്തരവാദികളെന്നും കര്‍ണിസേന ദേശീയ പ്രസിഡന്റ് സുഗ്ദേവ് സിങ് ഗോഗമേണ്ടി പറഞ്ഞു. മാറ്റങ്ങളോടെ പോലും സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നാണ് കര്‍ണിസേനയുടെ നിലപാട്.
 
ഡിസംബര്‍ 28 ന് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്നും മറ്റു ചില മാറ്റങ്ങള്‍ വരുത്തണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. മാറ്റങ്ങള്‍ വരുത്തിയാലാഡ് യു/ എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button