നൂറുകണക്കിന് താരങ്ങള്‍ വെള്ളിത്തിരയിൽ തങ്ങളുടെ കഥാപാത്രങ്ങളെ പകര്‍ന്നാടുന്നു. എന്നാല്‍ മരണമെന്ന രംഗ ബോധമില്ലാത്ത കോമാളി അവരെ തട്ടിയെടുക്കുമ്പോള്‍ പലര്‍ക്കും തങ്ങളുടെ അവസാന ചിത്രം വെള്ളിത്തിരയില്‍ കാണാനുള്ള ഭാഗ്യം ലഭിക്കുന്നില്ല. അത്തരം ചില താരങ്ങളെക്കുറിച്ച് അറിയാം
1 തിലകന്
മലയാള സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിഹമായി നിന്ന നടന്. തന്റേതായ അഭിപ്രായങ്ങള്‍ എല്ലായിപ്പോഴും മുഖം നോക്കാതെ തുറന്നു പറഞ്ഞിരുന്ന ഈ നടനു തന്റെ അവസാന ചിത്രങ്ങള്‍ തിയറ്ററില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. ഗോഡ് ഫോര്‍ സെയില്‍, ഒഗസ്റ്റ്റ് ക്ലബ്, ഡ്രാക്കുള തുടങ്ങിയ ചിത്രങ്ങള്‍ തിലകന്റെ മരണസ ശേഷമാണ് റിലീസ് ചെയ്തത്.
2 പ്രേം നസീര്‍
മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേം നസീറിന്റെ മരണ ശേഷമാണ് ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്പാടി എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തത്.
3 മുരളി
ഭാവാഭിനയങ്ങളുടെ നെയ്ത്തുകാരനും തന്റെ അവസാന ചിത്രമായ മഞ്ചാടിക്കുരു തിയറ്ററില്‍ കാണാന്‍ ഭാഗ്യമുണ്ടായില്ല
4. സത്യന്
കുഞ്ചാക്കോ ഒരുക്കിയ തെനരുവിയെന്ന ചിത്രം സത്യന്റെ മരണ ശേഷമാണ് പ്രദര്‍ശനത്തിനെത്തിയത്.
5 കല്‍പ്പന
മലയാള സിനിമയുടെ ഹാസ്യ റാണി കല്‍പ്പന അവസാനമായി അഭിനയിച്ച ചിത്രമാണ് ഇറ്റലി. ചിത്രത്തിന്റെ റിലീസിനും കല്‍പ്പനയില്ല.
6 കൊച്ചിന് ഹനീഫ
യന്തിരന്, കളഭമഴ മുസാഫിര്‍ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ കൊച്ചിന് ഹനീഫയുടെ മരണ ശേഷമാണ് റിലീസ് ചെയ്തത്.
7 കലാഭവന്‍ മണി
മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണിയുടെ അവസാന ചിത്രമാണ് യാത്ര ചോദിക്കാതെ.
8 ഭരത് ഗോപി
ദേ ഇങ്ങോട്ട് നോക്കിയേ, ഭാര്യ സ്വന്തം സുഹൃത്ത് എന്നീ രണ്ടു ചിത്രങ്ങള്‍ ഭരത് ഗോപിയുടെ മരണ ശേഷമാണ് റിലീസ് ചെയ്തത്.
Post Your Comments