തെന്നിന്ത്യന്‍ സിനിമയിലെ ചോക്കലേറ്റ് ഹീറോ മാധവന്‍ ഇപ്പോള്‍ മറ്റൊരു വഴിയിലാണ്. നിരവധി പ്രണയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ നായകന്‍ ഇപ്പോള്‍ അരവിന്ദ് സ്വാമിയുടെ പാതയിലാണെന്ന് കോളിവുഡില്‍ സംസാരം. കാരണം മറ്റൊന്നുമല്ല തന്റെ രണ്ടാം വരവില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ മികച്ച തുടക്കമാണ് അരവിന്ദ് സ്വാമിയുണ്ടായത്. അതുപോലെ തന്റെ വരവും മികച്ചതാക്കാന്‍ വില്ലന്‍ വേഷങ്ങളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് മാധവ്.
ഇപ്പോള്‍ പുതിയ ചിത്രത്തില്‍ മാധവന്‍ വില്ലന്‍ വേഷത്തില്‍ എത്തുകയാണ്. നാഗ ചൈതന്യയുമായി ഒന്നിക്കുന്ന സവ്യസാചിയില്‍ വില്ലനായി എത്തുക. മാധവന്റെ ഈ മാറ്റം ആരാധികമാര്‍ അംഗീകരിക്കുമോ എന്ന സംശയത്തിലാണ് ചിലര്‍ .
Leave a Comment