
വിവാദ ആള്‍ ദൈവം ഗുര്മീതിന്റെ അനുയായിയും ദത്തു പുത്രിയുമായ ഹണിപ്രീതിനെ അപമാനിച്ചുവെന്ന് ആരോപിച്ചു ഹണിയുടെ മാതാവ് ബോളിവുഡ് നടി രാഖി സാവന്തിനെതിരെ കേസ് കൊടുത്തു. തന്റെ മകളെ അപകീർത്തിപ്പെടുത്തുന്നതിന് രാഖി സാവന്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് ആശ.
30 ദിവസത്തിനുള്ളിൽ ഒരു ക്ഷമാപണം നടത്തുകയോ 5 കോടി രൂപയോ നല്‍കുകയോ ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ ഈ അപകീർത്തി കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ രാഖി, തനിക്ക് എതിരെ കേസ് ഒന്നും തന്നെ ഫയൽ ചെയ്തിട്ടില്ല എന്നാണു പ്രതികരിച്ചത്.
”എന്തിനാണ് താന്‍ കുറ്റവാളികളോട് മാപ്പ് ചോദിക്കേണ്ടത്? തന്റെ മകൾ എന്താണ് ചെയ്തതെന്ന് നോക്കുകയാണ് അവര്‍ ചെയ്യേണ്ടത്? ഹണിപ്രീതിനെക്കുറിച്ചു കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം. ഇപ്പോള്‍ ഈ ആരോപണവുമായി വന്നിരിക്കുന്നത് പണത്തിനും പ്രേഷസ്ഥിയ്ക്കും വേണ്ടിയാണ്.” രാഖി സാവന്ത് പറയുന്നു.
Post Your Comments