CinemaFilm ArticlesIndian CinemaKollywoodMollywoodWOODs

അച്ഛനും മകനും ഒരേ ദിവസം പിറന്നാള്‍! എ.ആര്‍.റഹ്മാനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

 
ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ സംഗീത വിസ്മയം എ ആര്‍ റഹ്മാന്‍. പിറന്നാള്‍ ദിനത്തില്‍ അറിയുന്ന റഹ്മാന്റെ അറിയാത്ത ജീവിതത്തിലെ ചില കാര്യങ്ങള്‍ അറിയാം.
 
കീബോര്‍ഡുകള്‍ കൊണ്ട് സംഗീത വിസ്മയം ഒരുക്കുന്ന റഹ്മാന്റെ ചെറുപ്പത്തിലെ ആഗ്രഹം ഒരു എഞ്ചിനിയര്‍ ആകുക എന്നതായിരുന്നു.
 
മറ്റൊരു പ്രത്യേകത റഹ്മാനും മകനും ഒരെ ദിവസമാണ് ജന്മദിനം ആഘോഷിക്കുന്നത്.
 
സ്ലം ഡോഗ് മില്ല്യണയറിനാണ് റഹ്മാന് ഓസ്‌ക്കര്‍ അവാര്‍ഡ് ലഭിച്ചത്. ഇതിന് പുറമെ രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് കൂടി റഹ്മാന്‍ സംഗീതം നല്‍കിയിട്ടുണ്ട്. 127 അവേഴ്‌സും ലോര്‍ഡ് ഓഫ് വാറും..
 
ഒരേ വര്‍ഷം രണ്ട് ഓസ്‌ക്കര്‍ അവാര്‍ഡുകള്‍ ലഭിച്ച ഏക ഏഷ്യക്കാരനാണ് റഹ്മാന്‍.
 
നാല് ദേശീയ അവാര്‍ഡുകളും 15 ഫിലിംഫെയര്‍ അവാര്‍ഡുകളും 14 ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡുകളുമാണ് റഹ്മാന് ലഭിച്ചത്. 138 തവണ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെ യ്യപ്പെട്ട റഹ്മാന് 117 തവണ അവാര്‍ഡ് ലഭിച്ചു..
 
ലോകത്ത് ഏറ്റവും കൂടുത തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ സംഗീതം റഹ്മാന്‍ ചിട്ടപ്പെടുത്തിയ എയര്‍ടെലിന്റെ സിഗ്‌നേജര്‍ ട്യൂണാണ്. 150 ദശലക്ഷം പേരാണ് ഇത് ഡൌന്‍ലോര്‍ഡ്‌ ചെയ്തത്.
 
2009ല്‍ ജനങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളുടെ ലിസ്റ്റില്‍ ടൈം മാഗസിന്‍ റഹ്മാനെയും ഉള്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button