തമിഴിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം വേലൈക്കാരനിലൂടെ തമിഴില്‍ ശക്തമായ തിരിച്ചുവരാണ് നടി സ്നേഹ നടത്തിയത്. എന്നാല്‍ ചിത്രത്തില്‍ തന്റെ രംഗങ്ങള്‍ നീക്കം ചെയ്തതില്‍ സ്നേഹ നിരാശ പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ സ്നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന് മോഹന്‍ രാജ.
സ്നേഹയുടെ മാത്രമല്ല മാത്രമല്ല മറ്റ് താരങ്ങളുടെയും രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നിരുന്നെന്നും സ്നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നെന്നും മോഹന്‍രാജ പറഞ്ഞു. ‘വേറെ വഴിയില്ലാത്തതുകൊണ്ടാണ് ആ രംഗങ്ങള്‍ കട്ട് ചെയ്തത്. സിനിമയുടെ ദൈര്‍ഘ്യത്തെ തുടര്‍ന്ന് കട്ട് ചെയ്യുകയായിരുന്നു. അത് അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്’- മോഹന്‍രാജ പറഞ്ഞു.
സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ തടി കുറക്കുകയും 18 ദിവസം ഷൂട്ടിങ് നടത്തുകയും ചെയ്തിട്ടും വെറും 5 മിനിട്ട് മാത്രമാണ് സിനിമയില്‍ സ്നേഹയുടെ രംഗം ഉള്‍പ്പെടുത്തിയത്.
Post Your Comments