മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹന്‍ലാലും നടി ശ്വേതാമേനോനും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ആ ബന്ധത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെയാണ്;
ഞങ്ങളുടെ എല്ലാം ഒരേട്ടനെ പോലെയാണ് ലാലേട്ടന്. ‘ലാട്ടന്‍’ .. ഞാന്‍ അങ്ങനെയാണ് ലാലേട്ടനെ വിളിക്കുന്നത്. ലാലേട്ടാ എന്ന് നീട്ടിവിളി ഒഴിവാക്കാന്‍ വേണ്ടിയല്ല അങ്ങനെ വിളിക്കുന്നത്. ആ സ്നേഹം നിറഞ്ഞ വിളിയില്‍ വാത്സല്യവും ഉണ്ടെന്നു കരുതിക്കോളൂ. ലാലേട്ടന് എന്നെ “അമ്മാ” എന്നാണ് വിളിക്കാറുള്ളത്. ‘എന്താ അമ്മാ ഇങ്ങനെ’, ‘അങ്ങനെയല്ലേ അമ്മാ?’ എന്നൊക്കെയുള്ള ലാലേട്ടന്റെ വിളിയിലും ഒരു രസമുണ്ട്. ലാലേട്ടനോട് എന്ത് വേണമെങ്കിലും സംസാരിക്കാം. എല്ലാം ക്ഷമയോടെ കേട്ടിരിക്കും. മമ്മൂക്ക വീട്ടിലെ കാരണവരെ പോലെയാണ്. അതുകൊണ്ട് മമ്മൂക്കയോട് ബഹുമാനത്തോട് കൂടിയ ഒരകലമുണ്ടെന്നും ശ്വേതാ മേനോന് പറയുന്നു.
കട്ടന്‍ചായ കുടിക്കുമ്പോള്‍ എന്തിനാണ് മദ്യപാന മുന്നറിയിപ്പ്; പരിഹാസവുമായി നെടുമുടി വേണു
ലാലേട്ടനെ ഞാനെപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം ഒരാളുമായി സൗഹൃദത്തില്‍ ആയിക്കഴിഞ്ഞാല്‍ അയാള്‍ക്കേറ്റവും അടുപ്പമുള്ളവരെ കുറിച്ചായിരിക്കും സംസാരിച്ചു തുടങ്ങുക. അവരുടെ പേരും അവരുടെ ജീവിതത്തിലെ വിശേഷപ്പെട്ട ദിവസങ്ങളും ഒക്കെ ഓര്മ്മപ്പെടുത്തിക്കൊണ്ടാവും സംസാരിച്ചു തുടങ്ങുക. അതൊക്കെ ഓര്‍ത്തു വെക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും അപാരം തന്നെയാണ്. എനിക്ക് അച്ഛനും അമ്മയുമാണ് ഏറ്റവും പ്രിയപ്പെട്ടവര്‍ എന്ന് ലാലേട്ടന് അറിയാം. ‘അച്ഛന് എങ്ങനെയുണ്ട്?’ ‘അമ്മ സുഖമായി ഇരിക്കുന്നോ?’ എന്നൊക്കെയാണ് എന്നെ കാണുമ്പോള്‍ ആദ്യം ചോദിക്കുന്നതെന്നും ശ്വേത മേനോന് പറയുന്നു.
Post Your Comments