സിനിമ റിലീസ് ചെയാന്‍ വൈകിയതിനു നായകനെതിരെ പരാതിയുമായി നിര്‍മ്മാതാക്കള്‍. സിനിമാ മേഖലയിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന നടന്‍ ജയ് അഞ്ജലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ബലൂണ്‍. ബലൂണ്‍ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ചിത്രത്തിലെ നായകന്‍ ജയ്ക്കെതിരെ പരാതിയുമായി നിര്‍മാതാക്കളായ നന്ദകുമാറും അരുണ്‍ ബാലാജിയും രംഗത്ത് എത്തിയത്.
ജയ്, അഞ്ജലി, ജനനി അയ്യര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബലൂണ്‍ ഡിസംബര്‍ 29 നാണ് പുറത്തിറങ്ങിയത്. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ജയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സിനിമയുടെ റിലീസ് വൈകാന്‍ കാരണം ജയ്ന്റെ അലംഭാവമാണെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഒരു വര്‍ഷം മുന്‍പാണ് ചിത്രം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ജയ് കൃത്യമായി സെറ്റില്‍ വരികയോ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയോ ചെയ്തില്ല. ജയ് കാരണം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്ക് സഹിക്കേണ്ടി വന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ജയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡൂസേഴ്സ് കൗണ്‍സിലിനെ നിര്‍മാതാക്കള്‍ സമീപിച്ചു. തങ്ങളുടെ ബാധ്യത തീര്‍ക്കാതെ മറ്റൊരു ചിത്രം ചെയ്യാന്‍ നടനെ അനുവദിക്കരുതെന്നും അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments