
ഒരാളുടെ അഭിപ്രായത്തെ അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിടുമ്പോള്‍ ഇവിടെ ഓര്‍മയാകുന്നത് മര്യാദയാണെന്ന് മുരളി ഗോപി. നടി പാര്‍വതിയും പൃഥിരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഡിസ് ലൈക് ക്യാമ്പിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുരളി ഗോപി. ഫേസ് ബുക്കിലാണ് താരത്തിന്റെ പ്രതികരണം.
പോസ്റ്റ് പൂര്‍ണ്ണരൂപം
‘മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതി. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്‌നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍… ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും’.
read also: എല്ലാവരുടെയും തനിനിറം മനസിലായി; പാര്‍വതി
Post Your Comments