CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

കട്ടന്‍ചായ കുടിക്കുമ്പോള്‍ എന്തിനാണ് മദ്യപാന മുന്നറിയിപ്പ്; പരിഹാസവുമായി നെടുമുടി വേണു

സിനിമകളില്‍ കാണിക്കുന്ന മദ്യപാന മുന്നറിയിപ്പിനെ പരിഹസിച്ചു നടന്‍ നെടുമുടി വേണു. സിനിമകളില്‍ കഥാപാത്രങ്ങള്‍ മദ്യപിക്കുന്ന രംഗങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ മുന്നറിയിപ്പ് നല്‍കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തത്തെ വിമര്‍ശിക്കുകയാണ് നെടുമുടി വേണു. സിനിമയില്‍ കട്ടന്‍കാപ്പിയാണ് മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത്. ഇതെല്ലാവര്‍ക്കും അറിയുകയും ചെയ്യാം. പിന്നെ എന്തിനാണ് മദ്യപാന മുന്നറിയിപ്പെന്നും നെടുമുടി വേണു ചോദിക്കുന്നു.

നെടുമുടി വേണുവിന്റെ വാക്കുകള്‍ ഇങ്ങനെ ..

‘യഥാര്‍ത്ഥത്തില്‍ സിനിമയില്‍ ഞങ്ങള്‍ കുടിക്കുന്നതും കുപ്പിയില്‍ നിറച്ചുവയ്ക്കുന്നതും എല്ലാം കട്ടന്‍ ചായയാണ്. മദ്യമാണെന്ന തോന്നലുണ്ടാക്കി കട്ടന്‍ചായ കുടിക്കുന്നതിന് നിയമപ്രകാരമുള്ള മദ്യനിയമങ്ങള്‍ സ്‌ക്രീനില്‍ കാണിക്കേണ്ടതിന്റെ ആവശ്യമെന്ത്? അങ്ങനെ എഴുതിക്കാണിച്ചാല്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കൂ. നിയമവിരുദ്ധമായ എത്രയോ രംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നു. അതിനെതിരെ എന്തുകൊണ്ട് സെന്‍സര്‍ബോര്‍ഡ് പ്രതികരിക്കുന്നില്ല?

മദ്യം കഴിക്കുന്നതുമാത്രമെ സെന്‍സര്‍ ബോര്‍ഡിന് കുറ്റകരമായി തോന്നുന്നുള്ളോ? മറ്റുള്ള കൊടുംക്രൂരതകളൊന്നും കുറ്റകരമല്ലെ? അച്ഛനെ കൊല്ലുന്നു, ഭാര്യയെ കൊല്ലുന്നു. കൂട്ടുകാരന്‍ കൂട്ടുകാരനെ കൊല്ലുന്നു. മോഷണം, പിടിച്ചുപറി, അടിപിടി, മര്‍ദ്ദനം എന്നുവേണ്ട ക്രൂരതനിറഞ്ഞ എന്തെല്ലാം രംഗങ്ങള്‍ സിനിമയില്‍ കാണിച്ചുകൊണ്ടിരിക്കുന്നു? അത്തരം രംഗങ്ങള്‍ കാണിക്കുമ്പോള്‍ നിയമങ്ങള്‍ എന്തുകൊണ്ട് വഴിമാറുന്നു?

read also : നെടുമുടി വേണുവിനെ കുറ്റപ്പെടുത്തി മോഹന്‍ലാല്‍! കാരണം ഇതാണ്

സിനിമ ഒരു കലാരൂപമാണ്. ഒരുനല്ല കലാരൂപമെന്ന നിലയില്‍ സിനിമയെ കണ്ടാല്‍ മതിയാകും. ജീവിതത്തിലില്ലാത്തത് പലതുമാണ് സിനിമയില്‍ കാണിക്കുന്നത്. പ്രണയഗാനം ജീവിതത്തിലുണ്ടോ? പ്രണയിക്കുന്നവരുണ്ടാകും. അവര്‍ പ്രണയഗാനം പാടിനടക്കാറുണ്ടോ മരം ചുറ്റി നടക്കാറുണ്ടോ? പ്രണയവുമായി ബന്ധപ്പെട്ട സ്വപ്നരംഗങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന വലിയ സംഘം നൃത്തം ചെയ്യുന്നത് എത്രയെത്ര സിനിമകളില്‍ നമ്മള്‍ കണ്ടിരിക്കുന്നു. അതൊക്കെ ജീവിതത്തിലുണ്ടോ? കട്ടന്‍ചായ കുടിക്കുമ്പോള്‍ മദ്യപാനത്തിന്റെ നിയമവശങ്ങള്‍ എഴുതികാണിക്കണമെന്ന് പറയുന്ന സെന്‍സര്‍ബോര്‍ഡിനെതിരെ വേണമെങ്കില്‍ കേസ് കൊടുക്കാവുന്നതാണ്.’

shortlink

Related Articles

Post Your Comments


Back to top button