മലയാള സിനിമയിലെ ഹാസ്യ കുലപതി ജഗതി ശ്രീകുമാറിന് ഇന്ന് 67-ആം ജന്മദിനം. പ്രമുഖ നാടക ആചാര്യന്‍ എന്‍ കെ ആചാരിയുടെ മകനായി 1951 ജനുവരി അഞ്ചിനായിരുന്നു ജഗതി ശ്രീകുമാറിന്റെ ജനനം.
ആയിരത്തി അഞ്ഞൂറില്‍ പരം ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളുമായി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ഈ അതുല്യ കലാകാരന്‍ ഒരു അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ വ്യാജമരണങ്ങള്‍ക്ക് പലപ്പോഴും അദ്ദേഹം ഇരയായിട്ടുണ്ട്.
read also: ജഗതിക്ക് വഴിത്തിരിവായത് ആ നടന്‍റെ മദ്യപാനം
ജഗതിയുടെ ഹാസ്യകഥാപാത്രങ്ങളെ വെല്ലാന്‍ കഴിവുള്ള താരങ്ങള്‍ ഇതുവരെയുമില്ല. അരശും മൂട്ടില്‍ അപ്പുകുട്ടനായും കൃഷ്ണവിലാസം ഭഗീരഥനായും കുമ്പിടിയായും മലയാള സിനിമയില്‍ ഈ നടന്‍ നിറഞ്ഞു നില്‍ക്കുന്നു. വില്ലനായും സ്വഭാവനടനായും ജഗതി ശ്രീകുമാര്‍ തിളങ്ങിയിട്ടുണ്ട്. സിനിമയില്‍ തിളങ്ങിയ ഈ താരത്തെ വിവാദങ്ങളും പിന്തുടര്‍ന്നിരുന്നു.
ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ ഇടവപ്പാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലോക്കെഷനിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ ഒരു അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റു ചികിത്സയിലായിരുന്നു അദ്ദേഹം. ഇപ്പോള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്ന ജഗതിയുടെ മലയാള സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments