CinemaGeneralMollywoodNEWSWOODs

ഞാന്‍ സുഖമായി ഉറങ്ങുകയല്ല; വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍

പൃഥ്വിരാജ് പാര്‍വതി കൂട്ടുകെട്ടില്‍ നവാഗത സംവിധായിക രോഷ്നി ഒരുക്കുന്ന പുതിയ ചിത്രമാണ് മൈ സ്റ്റോറി. ഈ ചിത്രത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ സംവിധായകന്‍ അരുണ്‍ ഗോപി നിശബ്ദനായെന്ന ആരോപണം ഉയര്‍ന്നിരുന്നു. പുതുമുഖ സംവിധായകന്റെ വിയര്‍പ്പ്, സിനിമ എന്നൊക്കെയുള്ള സഹതാപം കൊണ്ട് രാമലീലക്ക് വേണ്ടി അരുണ്‍ ഗോപി സംസാരിച്ചുവെന്നും ഒടുവില്‍ സിനിമ വിജയിച്ചു കഴിഞ്ഞപ്പോള്‍ മിണ്ടാതായെന്നും ആരോപണം ഉയരുന്നുണ്ട്.

ഈ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ രംഗത്തെത്തി . ‘സിനിമ ഒരാളുടേതല്ല!!! അതിനായി വിയര്‍പ്പു ഒഴുക്കുന്ന ഓരോരുത്തരുടേയുമാണ്, അതിനായി സ്വപ്നം കാണുന്ന എല്ലാരുടേയുമാണ്….!! ആണധികാരത്തില്‍ തളം കെട്ടികിടക്കാതെ, പെണ്ണധികാരത്തിന്റെ വമ്പുകള്‍ കേള്‍ക്കാതെ… സിനിമയ്ക്കായി ഒന്നിക്കാം. സിനിമയോടൊപ്പം’ എന്ന് അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ഒരു സിനിമയ്‌ക്കെതിരെ പ്രതിഷേധം പുകയുമ്പോള്‍ അത് റിലീസ് ചെയ്യാനാകാതെ വിഷമിക്കുന്ന ഒരു സംവിധായകന്റെയോ സംവിധായികയോ മാനസികാവസ്ഥ തനിക്ക് നന്നായി മനസിലാകുമെന്ന് അരുണ്‍ഗോപി പറഞ്ഞു. തന്റെ ചിത്രം വിജയച്ചതിനു ശേഷം മറ്റുള്ളവര്‍ക്ക് വേണ്ടി താന്‍ സംസാരിക്കുന്നില്ല എന്ന് പറയുന്നത്‌ ശരിയല്ല.

‘ഒരു അഭിനേതാവിനോടുള്ള വൈരാഗ്യം സിനിമയോടല്ല തീര്‍ക്കേണ്ടത്. സിനിമ ഒരുപാട് പേരുടെ സ്വപ്നവും ജീവിതവും പ്രതീക്ഷയും കണ്ണീരുമാണ്. എനിക്ക് ഒരുപാട് സ്ഥലത്തുനിന്നും പിന്തുണലഭിച്ചു എന്നുള്ളത് ശരിയാണ്. പക്ഷെ പിന്തുണകൊണ്ടുമാത്രമല്ല രാമലീല വിജയിച്ചത്. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ചേരുവകളുള്ള സിനിമയായതുകൊണ്ടാണ്. സഹതാപത്തിന്റെ പുറത്ത് ആദ്യത്തെ രണ്ടുദിവസം സിനിമ ഓടുമായിരിക്കും. കൊള്ളില്ലയെങ്കില്‍ മൂന്നാം ദിവസം തിയേറ്ററില്‍ ആരും കയറില്ല. നല്ല സിനിമയാണെങ്കില്‍ അഭിനേതാവിനെ നോക്കാതെ തന്നെ ജനം കാണാന്‍ കയറും.’ അരുണ്‍ ഗോപി പറയുന്നു.

താരങ്ങളല്ല താരം, സിനിമയാണ് താരമെന്നാണ് അരുണ്‍ ഗോപിയുടെ പക്ഷം. ‘താരങ്ങള്‍ക്കാണ് സിനിമയെ ആവശ്യം. അല്ലാതെ സിനിമയ്ക്കല്ല. ഞാന്‍ ഇഷ്ടപ്പെടുന്നത് സിനിമയേയാണ്, നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ എന്നും നില്‍ക്കേണ്ടത് സിനിമയ്‌ക്കൊപ്പമാണ്. ആരുടേതാണെങ്കിലും എന്നും എപ്പോഴും എന്റെ മനസ് സിനിമയ്‌ക്കൊപ്പം തന്നെയാണ്’. അരുണ്‍ ഗോപി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button