
സിനിമ മേഖലയില്‍ ആദ്യമായി ആരംഭിച്ച വനിതാ കൂട്ടായ്മയുടെ പ്രാരംഭ പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന മഞ്ജുവാര്യര്‍ സംഘടനയില്‍ നിന്നും പിന്മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. കസബ വിവാദത്തെ തുടര്‍ന്ന് നടി പാര്‍വതിയ്ക്ക് നേരെ വിമര്‍ശനം ശക്തമാകുന്ന അവസ്ഥയില്‍ മമ്മൂട്ടിയെയും ദിലീപിനെയും ഒരേ തരത്തില്‍ ചിത്രീകരിക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്‌തിരുന്നു. കാരണം ചൂണ്ടിക്കാട്ടിയാണ് മഞ്ജുവിന്‍റെ പിന്‍മാറ്റം എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഈ വാര്‍ത്തകള്‍ ശരിയല്ലെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മഞ്ജു വാര്യര്‍ ഇപ്പോഴും വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമാണെന്നും മറ്റ് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറയുന്നു.
https://www.eastcoastdaily.com/movie/the-arrival-of-newcomers-will-not-be-a-threat-to-mammootty-and-mohanlal/
പതിനെട്ടോളം പേരാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ സംഘടനയെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടായതും സംഘടന രൂപീകൃതമാകുന്നതും. മഞ്ജു വാര്യര്‍ ഈ സംഘടനയില്‍ സജീവമായിരുന്നു.
Post Your Comments