GeneralKollywoodNEWS

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ശ്രീനിവാസന് പറയാനുള്ളത്

സൂപ്പര്‍ താരം രജനീകാന്തിന് രാഷ്ട്രീയ പ്രവര്‍ത്തനം യോജിക്കാത്തതെന്ന് നടന്‍ ശ്രീനിവാസന്‍. രജനീകാന്തിന് രാഷ്ട്രീയം പറ്റുമെന്ന് തോന്നുന്നില്ലെന്നും, അദ്ദേഹം അത്രയ്ക്ക് നിഷ്‌കളങ്കനാണെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു. ദരിദ്ര ജീവിതം നയിക്കുന്ന സമയത്തും അദ്ദേഹം ദയാലുവായിരുന്നു, താരത്തിന്‍റെ ഒപ്പമുണ്ടായിരുന്നുവര്‍ക്കൊന്നും സിനിമയില്‍ കയറിപ്പറ്റാനായില്ല, എങ്കിലും അവര്‍ രജനീകാന്തിന്റെ തിയേറ്ററും കല്യാണ കല്യാണമണ്ഡപവുമൊക്കെ നോക്കി നടത്തി സുഖമായി ജീവിക്കുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ ജയിച്ചു കയറണമെങ്കില്‍ ചില്ലറ അഭ്യാസമുറകളൊന്നും പോരെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ടിവി ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ശ്രീനിവാസന്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button