മലയാളത്തിലെ പ്രിയ നടിമാരുടെ പേര് പറയാന്‍ പറഞ്ഞാല്‍ കാര്‍ത്തിക എന്നൊരു പേര് കടന്നു വരും. എണ്‍പതുകളുടെ പകുതിക്ക് ശേഷം മോഹന്‍ലാലിന്റെ ഹിറ്റു ചിത്രങ്ങളില്‍ നിറസാന്നിധ്യമായിരുന്നു കാര്‍ത്തിക. ഉണ്ണികളേ ഒരു കഥപറയാം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, താളവട്ടം, ജനുവരി ഒരോര്‍മ്മ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്നിവ മലയാളി എന്നും ഗൃഹാത്വരതയോടെ ഓര്‍ക്കുന്ന ചിത്രങ്ങളാണ്.
കാര്‍ത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രമാണ്. സംവിധായകനായ ബാലചന്ദ്ര മേനോന്‍ ആണ് കാര്‍ത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. തമിഴ് ചിത്രമായ നായകന്‍ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ ഒപ്പം അഭിനയിച്ചു.
READ MORE : ബാലചന്ദ്രമേനോന്‍ മലയാളത്തിനു സമ്മാനിച്ച നടി കാര്‍ത്തികയുടെ വിശേഷങ്ങള്‍ അറിയാം
മോഹന്‍ലാലിന്റെ ഭാഗ്യ ജോഡിയായി അറിയപ്പെട്ട നടിയാണ് കാര്‍ത്തിക. ഈ നടിയുടെ യഥാര്‍ത്ഥ പേര് സുനന്ദ എന്നായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് കാര്‍ത്തിക എന്ന പേര് സ്വീകരിച്ചത്. എന്നാല്‍ എന്തുകൊണ്ടോ അവര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. ഈ ഒരു കാര്‍ത്തിക മാത്രമല്ല മലയാളത്തില്‍ ഇനിയും ചില കാര്‍ത്തിക നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു.
കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മറ്റൊരു കാര്‍ത്തിക മലയാള സിനിമയിലെത്തി. മീശ മാധവന്‍, ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ ,അതിശയന്‍, ബ്ലാക്ക് ക്യാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ലിഡിയ എന്ന കാര്‍ത്തികയായിരുന്നു അത്. നംനാട് എന്ന ചിത്രത്തില്‍ നായികയായി തമിഴിലുമെത്തിയെങ്കിലും ഈ നടിക്ക് അധികം ശ്രദ്ധിക്കപ്പെടാനായില്ല.
മുന്‍കാല തെന്നിന്ത്യന്‍ നടി രാധയുടെ മകളാണ് മറ്റൊരു കാര്‍ത്തിക. മകരമഞ്ഞ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഈ നടി ശ്രദ്ധേയയായി. ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ ഈ ചിത്രത്തില്‍ രാജാ രവിവര്‍മ്മയുടെ ജീവിതമാണ് പ്രമേയം. കാര്‍ത്തിക നായികയായി പ്രദര്‍ശനത്തിനെത്തിയ കോ എന്ന തമിഴ് ചിത്രം വന്‍ വിജയമായി. തെലുങ്ക് ചിത്രമായ ജോഷ് എന്ന ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയായും കാര്‍ത്തിക എത്തി.
കാര്‍ത്തിക എന്ന യഥാര്‍ത്ഥ പേരുള്ള ഒരു യുവനടിയാണ് ഭാവന. തെന്നിന്ത്യയിലെ പ്രമുഖ നടിയായ ഭാവന സിനിമയ്ക്ക് വേണ്ടി കാര്‍ത്തിക എന്ന പേര് ഭാവന എന്നാക്കി മാറ്റുകയായിരുന്നു.
READ MORE : ഭാവന നായികയായ ആ ചിത്രത്തിന്‍റെ വിജയത്തിനു കാരണം ദിലീപ്; ക്യാപ്റ്റൻ രാജു
Post Your Comments