ഇപ്പോള്‍ സിനിമാ ലോകത്തെ പുതിയ ചര്‍ച്ച തമിഴിലെ യുവസൂപ്പര്‍താരം ശിവകാര്‍ത്തികേയന്റെ ചില തീരുമാനങ്ങളാണ്. ഇനി പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കില്ലയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സാധിക്കാത്തത് കാരണമാണ് ഈ തീരുമാനമെന്ന് ശിവകാര്ത്തികേയന് പറയുന്നു. തന്റെ പരസ്യം വിശ്വസിക്കുന്ന പ്രേക്ഷകര്‍ വഞ്ചിക്കപ്പെടാന്‍ പാടില്ല.
https://www.eastcoastdaily.com/movie/sivakarthikeyan-about-nayanthara/
ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ച ചില താരങ്ങള്‍ക്ക് നേരത്തേ നിയമനടപടി നേരിടേണ്ടി വന്നിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ ചില തീരുമാനങ്ങളും ശിവകാര്ത്തികേയന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരോ സിനിമയും അഭിനയിച്ച് പൂര്‍ത്തിയാക്കിയ ശേഷമേ മുഴുവന്‍ പ്രതിഫലവും വാങ്ങുകയുള്ളൂ. മാത്രമല്ല ചിത്രത്തിന്റെ ബഡ്ജറ്റ് പ്രതീക്ഷിച്ചതിനെക്കാള്‍ അധികമായാല്‍ പ്രതിഫല തുകയില്‍ കുറവു വരുത്തുമെന്നും താരം പ്രഖ്യാപിച്ചു.
Post Your Comments