സിനിമാ താരങ്ങള്‍ തമ്മില്‍ പരസ്പരം പ്രണയത്തിലാകുന്നതും പിന്നീടു വിവാഹം ചെയ്യുന്നതുമൊക്കെ പതിവ് വാര്‍ത്തകളാണ്. താരദമ്പതികള്‍ ഏറ്റവും കൂടുതലുള്ള സിനിമാ മേഖല ഏതെന്നു ചോദിച്ചാല്‍ ബോളിവുഡ് എന്ന ഒറ്റ ഉത്തരമേ ആര്‍ക്കും പറയനുണ്ടാകൂ.
താര ദമ്പതികളുടെ കാര്യത്തില്‍ റെക്കോഡ് സൂക്ഷിക്കുന്ന ബോളിവുഡിലിതാ വീണ്ടുമൊരു താരവിവാഹം കൂടി. ബോളിവുഡ് താരങ്ങളായ ദീപിക പാദുക്കോണും, റണ്‍വീര്‍ സിങ്ങുമാണ് വിവാഹത്തിനു തയ്യാറെടുക്കുന്നത്. ജനുവരി അഞ്ചിന് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നാണ് സൂചന. എന്നാല്‍ വിവാഹ നിശ്ചയ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് രണ്‍വീറുമായുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പരസ്പരം ഉറപ്പ് കൈമാറുക മാത്രമാണ് ചെയ്യുന്നതെന്നാണ് വിവരം. ദീപികയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ശ്രീലങ്കയിലാണ്.
Post Your Comments