
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു നടി പാര്‍വതി പൊതു വേദിയില്‍ മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയ പാര്‍വതി നടന് മംമൂടിയെ വിമര്‍ശിച്ചുവെന്ന പേരില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ സൈബര്‍ ആക്രമണം നടിയ്ക്ക് നേരെ നടത്തുകയും ചെയ്തു. എന്നാല്‍ കസബയെകുറിച്ചുള്ള തന്റെ അഭിപ്രായപ്രകടനം ഒരിക്കലും മമ്മൂട്ടികെതിരായ ആക്രമണമായിരുന്നില്ലെന്നും മമ്മൂട്ടിയോടുള്ള തികഞ്ഞ ബഹുമാനം മനസ്സില്‍ സൂക്ഷിച്ചാണ് തന്റെ അഭിപ്രായം വേദിയില്‍ തുറന്നുപറഞ്ഞതെന്നും പാര്‍വതി. ഇത് മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും അതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കിയത്.
കസബയെകുറിച്ചുള്ള പരാമര്‍ശം നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ലെന്നും കുറേ നാളായി സിനിമകള്‍ വിലയിരുത്തുന്നതില്‍ നിന്ന് തന്റെ മനസ്സില്‍ രൂപപ്പെട്ട അഭിപ്രായമാണതെന്നും കസബ പോലെ മറ്റ് പല ഉദ്ദാഹരണങ്ങളും ചൂണ്ടികാട്ടാനാകുമെന്നും പാര്‍വതി പറഞ്ഞു. ഐഎഫ്എഫ്കെ വേദിയില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് തന്റെ കാഴ്ചപാടുകള്‍ വ്യക്തമാക്കുകതന്നെ ചെയ്തേനെയെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് മനസിലാകുന്നവരെ തന്റെ കാഴ്ചപാട് ആവര്‍ത്തിക്കുമെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയും അതിക്രമങ്ങളും സിനിമയില്‍ പ്രതിഫലിക്കുകതന്നെ വേണമെന്നും എന്നാല്‍ അതിനെ മഹത്വവത്കരിക്കരുതെന്നാണ് താന്‍ മുന്നോട്ടുവയ്ക്കുന്ന അഭിപ്രായമെന്ന് പാര്‍വതി ആവര്‍ത്തിച്ചു.
Post Your Comments