CinemaGeneralKollywoodLatest NewsMollywoodNEWSTollywood

സ്ത്രീ വിരുദ്ധത നിറഞ്ഞ തിരക്കഥ പത്മപ്രിയ തിരുത്തി: സംവിധായകനും നടനും ചെയ്തത് ഇതാണ്

മമ്മൂട്ടി നായകനായി അഭിനയിച്ച കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളെ എതിര്‍ത്ത് നടി പാര്‍വതി നടത്തിയ പ്രസ്താവനയെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത്‌ വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവിനും പാര്‍വ്വതിക്കും പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് നടി പത്മപ്രിയ. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പോലുള്ള സംഘടനകള്‍ ആവശ്യമാണ്. സിനിമയിലെ മിക്ക മേഖലകളിലും ഇപ്പോള്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു സംഘടനയും ഇല്ല. അതുകൊണ്ട് അവര്‍ തിരിച്ചറിയപ്പെടുന്നുമില്ല. അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇങ്ങനെ ഒരു സംഘടന ആവശ്യമാണ് എന്നാണ് താരം പറയുന്നത്.

മമ്മൂട്ടിയ്ക്കെതിരായ വിമര്‍ശനം; നിലപാട് വ്യക്തമാക്കി പാര്‍വതി

താരം അഭിനയിച്ച ബോളിവുഡ് ചിത്രമായ ഷെഫിന്റെ തിരക്കഥയില്‍ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നതായും താന്‍ ഇടപെട്ടു അത് തിരുത്തിയതായും പത്മപ്രിയ പറഞ്ഞു. വിവാഹമോചിതരായാണ് ഈ ചിത്രത്തില്‍ പത്മപ്രിയയും, സെയ്ഫ് അലിഖാനും അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോഴും സ്ത്രീയുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും സംഭവിക്കാത്തതായാണ് തിരക്കഥയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരിക്കലും സ്ത്രീകള്‍ അത്തരക്കാര്‍ ആയിരിക്കില്ല എന്ന പത്മപ്രിയയുടെ അഭിപ്രായത്തോട് സംവിധായകനും,നടനും യോജിക്കുകയും ചെയ്തു. ഉടന്‍ തന്നെ തിരക്കഥയില്‍ മാറ്റം വരുത്തുകയും ചെയ്തതായി പത്മപ്രിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button