മലയാളത്തിലെ ചില ന്യൂജെന്‍ വാക്കുകള്‍ കേട്ടാല്‍ മലയാളികള്‍ പോലും ഒന്ന് ഞെട്ടും, അപ്പോള്‍ വിദേശത്ത് നിന്ന് മലയാളത്തില്‍ അഭിനയിക്കാനെത്തിയ ഒരു നടന്റെ കാര്യം പറയാണോ? പൊളി’, ‘കട്ടവെയ്റ്റിംങ്’, ‘കിടുവേ’ എന്ന ന്യൂജെന്‍ പദങ്ങള്‍ കേട്ട് മിഴിച്ചിരിക്കുകയാണ് നൈജീരിയന്‍ താരം റോബിന്‍സണ്‍. നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് റോബിന്‍സണ്‍ കേരളത്തിലെത്തിയത്. മലപ്പുറത്തെ സെവന്‍സ് ഫുട്ബോളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സൗബിന് ഷാഹിറും മുഖ്യകഥാപാത്രമായി രംഗത്തുണ്ട്.
ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് റോബിന്‍സണ്‍ ഫേസ്ബുക്കിലെത്തിയപ്പോള്‍ പോസ്റ്റിനു താഴെ ഒട്ടേറെ മലയാളം ന്യൂജെന്‍ വാക്കുകള്‍ അഭിപ്രായങ്ങളായി വന്നു. പക്ഷെ ഇത്തരം വാക്കുകളുടെ അര്‍ത്ഥം എന്തെന്ന ചോദ്യവുമായി വീണ്ടും താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, എന്നാല്‍ ഇതിന്റെ അര്‍ത്ഥം മലയാളത്തില്‍ വിശദീകരിച്ച മലയാളികള്‍ റോബിന്‍സണിനെ വീണ്ടും ആശയകുഴപ്പത്തിലാക്കി.
Post Your Comments