ബാലതാരമായി സിനിമയില്‍ എത്തുന്നവര്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം നായിക പദവിയില്‍ തിളങ്ങുന്നത് സാധാരണമാണ്. ശ്രീദേവി മുതല്‍ ശാലിനിയും ശ്യാമിലിയും അടക്കം അനങ്ങനെ നിരവധി നായികമാര്‍ നമുക്കുണ്ട്. ദിലീപ് -കലാഭവന്‍ മണി കൂട്ടുകെട്ടില്‍ ച്ചിരി ഉത്സവം തീര്‍ത്ത ചിത്രമാണ് കുബേരന്. ആ ചിത്രത്തില്‍ ദിലീപിന്റെ വളര്‍ത്തു മക്കളില്‍ ഒരാളായി എത്തിയ താരം ഇന്നു തെന്നിന്ത്യന്‍ സിനിമയിലെ ഭാഗ്യ നായികയായി മാറിയിരിക്കുകയാണ്.
നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷ് ആണ് ആ ബാല താരം. വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി കീര്‍ത്തി മാറി. വിജയ്, വിക്രം തുടങ്ങി മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിക്കുന്ന കീര്‍ത്തി ദിലീപിന്റെ റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ നായികയായി എത്തിയിരുന്നു.
ഇപ്പോള്‍ തമിഴിലും തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നടിയ്ക്ക് അവിടെ നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം സാവിത്രിയുടെ ജീവിതം അവതരിപ്പിക്കുന്ന മഹാനടിയില്‍ സാവിത്രിയാകുന്നത് കീര്‍ത്തിയാണ്.
Post Your Comments