CinemaIndian CinemaLatest NewsMollywoodMovie GossipsWOODs

തിരക്കഥ എഴുത്തില്‍ നിന്നും പിന്മാറാന്‍ കാരണം ആ മമ്മൂട്ടി ചിത്രം ; ആഷിക് അബു

സംവിധായക നിരയില്‍ തന്റേതായ സ്ഥാനം നേടിയ ഒരാളാണ് ആഷിക് അബു. സാമൂഹിക വിഷയങ്ങളില്‍ തന്റെതായ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും ഇടയായിട്ടുണ്ട്. ആദ്യമായി ആഷിക് അബു തിരക്കഥ ഒരുക്കി എഴുതിയ ചിത്രമാണ് ഡാഡി കൂള്‍. ഈ മമ്മൂട്ടി ചിത്രം പരാജയമായതോടെ തിരക്കഥ എഴുതുന്ന പണിയില്‍ നിന്ന് പിന്മാറിയെന്ന് ആഷിഖ് അബു പറയുന്നു.

”ഡാഡി കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു. പക്ഷെ, അത് ചെയ്ത് വന്നപ്പോള്‍ വേറെ ആയിപ്പോയി. ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ കുഴപ്പമായിരുന്നു. അത് ഒരു പാഠമായിരുന്നു. പിന്നീട് തിരക്കഥ എഴുതുന്ന പണി നിര്‍ത്തി. ഒരു യാത്രയിലാണ് ശ്യാം സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ആശയം പങ്കുവെയ്ക്കുന്നത്. മറ്റൊരു സംവിധായകനോട് പറയാന്‍ വെച്ച കഥയായിരുന്നു അത്. അയാള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുമോ എന്ന് ചോദിച്ചായിരുന്നു ശ്യാം സംസാരിച്ചത്. എന്നാല്‍, ഇത് നമുക്ക് ചെയ്താല്‍ എന്താണെന്ന സംസാരമുണ്ടാകുകയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പിറക്കുകയുമായിരുന്നുവെന്നും” ആഷിഖ് അബു ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി .

shortlink

Related Articles

Post Your Comments


Back to top button