‘കാറ്റ്’
പി.പദ്മരാജന്‍റെ ‘റാണിമാരുടെ കുടുംബം’ എന്ന കഥയിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി അദ്ദേഹത്തിന്‍റെ മകൻ അനന്ത പദ്മനാഭന്‍ തിരക്കഥ രചിച്ച ചിത്രമാണ് ‘കാറ്റ്’. അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ വലിയ പരാജയം നേരിട്ടിരുന്നു. നിരൂപക ശ്രദ്ധ നേടിയ ‘കാറ്റ്’ മിനി സ്ക്രീനില്‍ എത്തുമ്പോഴോ ഡിവിഡി ഇറങ്ങുമ്പോഴോ വാഴ്ത്തിപ്പാടാന്‍ തയ്യാറായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗ് രീതിയില്‍ വേണ്ടത്ര ശ്രദ്ധവയ്ക്കാതിരുന്നതാണ് ചിത്രത്തിന്‍റെ പരാജയത്തിന്റെ പ്രധാന കാരണം, ആസിഫ് അലി മുരളി ഗോപി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചത്.
‘വീരം’
ഷേക്സ്പിയറിന്റെ മാക്ബത്തിലൂടെ വടക്കൻ പാട്ടിലെ ചന്തു ചേകവര്‍ക്ക് പുനരാവിഷ്കരണം നടത്തിയ ജയരാജ് ചിത്രമായിരുന്നു ‘വീരം’. ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാതിരുന്ന ചിത്രം തിയേറ്ററില്‍ വിജയം നേടാതെ പോയി, നിരവധി ചലച്ചിത്ര മേളകളില്‍ അംഗീകാരം ഏറ്റുവാങ്ങിയ ചിത്രം ഡിവിഡി ഇറങ്ങിയപ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരും ജയരാജിന്റെ വിസ്മയ ചിത്രമെന്ന രീതിയില്‍ വിലയിരുത്തിയിരുന്നു.
കുനൽ കപൂർ എന്ന ബോളിവുഡ് നടന്‍ ചന്തുവായി വേഷമിട്ടപ്പോള്‍, ശ്രീജിത്ത് നമ്പ്യാർ ആണ് ആരോമൽ ചേകവരുടെ റോളിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് എം.കെ.അർജ്ജുനൻ മാസ്റ്ററും ജെഫ് റോണയുമായിരുന്നു.എം.ടിയുടെ തിരക്കഥയില്‍ പിറന്ന വടക്കന്‍ വീരഗാഥ പ്രേക്ഷകര്‍ മനപാഠമാക്കിയിരുന്ന സാഹചര്യത്തില്‍ ചന്തുവിന്റെ മറ്റൊരു ആവിഷ്കാര രീതി പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോകുകയായിരുന്നു.
Post Your Comments