നടിയും അവതാരകയുമായ ശ്രുതി മേനോന്റെ വിവാഹം നവംബറിലാണ് നടന്നത്. മുംബൈ സ്വദേശിയായ ബിസിനസുകാരന്‍ സഹില്‍ ടിംപാഡിയയാണു വരന്‍. സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സന്നിധ്യത്തില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ രണ്ടുമാസത്തിനു ശേഷം പങ്കുവച്ചിരിക്കുകയാണ് ശ്രുതി.
പട്ടുപുടവയും ആഭരണങ്ങളും ധരിച്ചു പരമ്പരാഗത രീതിയിലാണ് ശ്രുതി വധുവായി എത്തിയത്. വരന്‍ സഹിലും അസ്സല്‍ ട്രഡീഷണല്‍ ലുക്കിലായിരുന്നു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു
കഴിഞ്ഞ വര്‍ഷത്തേക്കുറിച്ചൊരു തിരിഞ്ഞു നോട്ടവും ഇതോടാപ്പം നടി കുറിച്ചിട്ടുണ്ട്. ‘ചിലപ്പോള്‍ ഇത് ഡ്രാഗണുകളെ കൊന്നൊടുക്കിയ ശേഷം രാജകുമാരനെ രക്ഷിക്കുന്ന രാജകുമാരിയായിരിക്കും. 2017 ജീവിതത്തെ മാറ്റി മറിച്ചു. ആശംസകളും സ്‌നേഹവും പങ്കിട്ട എല്ലാവരോടും നന്ദിയുണ്ട്. കഴിഞ്ഞ കാലത്തിലേക്കു പുറകോട്ടു നടന്ന് ഒരിക്കലും വീണ്ടുമൊരു ജീവിതം കെട്ടിപ്പടുക്കുക സാധ്യമല്ല. എങ്കിലും ഇപ്പോള്‍ മുതല്‍ തുടങ്ങാന്‍ കഴിയും. സഹില്‍ ടിംബാഡിയ, എല്ലാം നിനക്കുക ചുറ്റും മികച്ചതായി തുടരട്ടെ. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍’ എന്നായിരുന്നു കുറിപ്പ്.
Post Your Comments