വീണ്ടും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പരിഹാസവുമായി ജൂഡ് ആന്റണി. സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചാ വിഷയമായ കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുകയും അതിനെ ദിലീപിന്റെ പ്രവൃത്തിയോടൊപ്പം താരതമ്യം ചെയ്യുകയും ചെയ്ത ഒരു ലേഖനം ഡബ്ല്യു.സി.സി ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ലേഖനത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ കടുത്ത ഭാഷയില്‍ എത്തിയതോടേ ലേഖനം പേജില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ ട്രോളിയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ്.
Post Your Comments