സിംഗപൂരിലായിരുന്നു മോഹന്‍ലാല്‍ ഇത്തവണത്തെ പുതുവര്‍ഷം ആഘോഷിച്ചത്. ഒടിയന് മാണിക്യനായി പരിവര്‍ത്തനം നടത്തിയ മോഹന്‍ലാല്‍ ജനുവരി എട്ടിന് വീണ്ടും കേരളത്തിലെത്തും.വൈകാതെ തന്നെ ഒടിയന്റെ അവസാനഘട്ട ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും, സിംഗപൂരിലെ തണുപ്പുള്ള കാലവസ്ഥ താരത്തിന്റെ ആരോഗ്യകരമായ പുതിയ മാറ്റത്തിന് കൂടുതല്‍ പ്രയോജനം ചെയ്യും,അതുകൊണ്ട് കൂടിയാണ് മോഹന്‍ലാല്‍ ഈ പുതുവര്‍ഷ ആഘോഷം സിംഗപൂരിലേക്ക് ഷിഫ്റ്റ് ചെയ്തത്. ഒടിയന്റെ അവസാനഘട്ട ചിത്രീകരണം പാലക്കാട് നടക്കും. വി.എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഏകദേശം 20 കിലോയോളം ശരീരഭാരം കുറച്ചെത്തുന്ന മോഹന്‍ലാലിന്റെ വിസ്മയകരമായ അഭിനയം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷത്തെ വേനലവധിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും.
Post Your Comments