
നിരവധി സിനിമകളില്‍ അതിഥി താരമായി വന്നു കയ്യടി നേടിയ നടനാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ അതിഥി താരമായി വീണ്ടുമെത്തുകയാണ്. ടേക്ക് വണ്‍ എന്റര്ടെയ്ന്മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ദിലീഷ് പോത്തന്, ഷമ്മി തിലകന് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അവസാനമായി അതിഥി വേഷത്തിലെത്തിയത്.
Post Your Comments