
മരണശേഷവും മകള്‍ വീട്ടിലെത്താറുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ബ്രിട്ടീഷ് ഗായിക ആമി വൈന്‍ ഹൗസിന്റെ പിതാവ് രംഗത്ത്.
അവള് വീട്ടിലെത്താറുണ്ട്, ചിലപ്പോള്‍ എന്റെ കിടയ്ക്കരികില്‍ വന്നു എന്നെത്തന്നെ നോക്കിയിരിക്കും,പിന്നീട് സംസാരിക്കും. ചിലപ്പോള്‍ അവളുടെ കയ്യില്‍ പച്ച കുത്തിയിരുന്ന പക്ഷിയുടെ രൂപത്തിലാകും അവള് വീട്ടിലെത്തുക. അവളുടെ ജന്മദിനമായ സെപ്റ്റംബര്‍ 14-അടുക്കുമ്പോഴാണ് അവള് വീട്ടില്‍ എത്താറുള്ളതെന്നും ആമിയുടെ പിതാവ് മിച്ച് പറയുന്നു.
നിരവധി തവണ മികച്ച ഗായികയ്ക്കുള്ള പ്രധാന പുരസ്കാരങ്ങളെല്ലാം, സ്വന്തമാക്കിയ ആമി ആറോളം തവണ ഗ്രാമി അവാര്‍ഡ് നേടിയിട്ടുണ്ട്. 2011-ലാണ് ആമി ലോകത്തോട് വിടപറഞ്ഞത്.
Post Your Comments