
ദിലീപിന്റെ ത്രിഡി ചിത്രം ഡിങ്കന്റെ രണ്ടാം ഘട്ട ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും . റാഫി രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധായകന് രാമചന്ദ്ര ബാബുവാണ്. ചിത്രത്തില്‍ ദീപാങ്കുരന് എന്ന മജീഷ്യന്റെ റോളിലാണ് ദിലീപ് എത്തുന്നത്. നാമിതാ പ്രമോദ് ആണ് ചിത്രത്തിലെ നായിക. മുരളി ഗോപി തിരക്കഥയെഴുതുന്ന കമ്മാര സംഭവമാണ് റിലീസിന് തയ്യാറെടുക്കുന്ന ദിലീപ് ചിത്രം.
Post Your Comments