പാര്‍വതി ആരോപിച്ച കസബ വിവാദം ഇതുവരെയും അവസാനിച്ചിട്ടില്ല. പാര്‍വതിയുടെ പുതിയ ചിത്രത്തിലെ ഗാനത്തിന് ഡിസ്ലൈക്ക് നല്കി കൊണ്ടാണ് ചിലരുടെ ഇപ്പോഴത്തെ പ്രതിഷേധം. സ്ത്രീ വിരുദ്ധതയുടെ പേരില്‍ കസബ എന്ന ചിത്രത്തെയും അതില്‍ അഭിനയിച്ച മമ്മൂട്ടിയേയും വിമര്‍ശിച്ച പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു, ആഷിക് അബുവും റിമയും പാര്‍വതിക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. പാര്‍വതിയെ പിന്തുണച്ചതിന്റെ പേരില്‍ ആഷിക് അബുവിന്റെ ‘മായനദി’ എന്ന ചിത്രത്തിനെതിരെയും ഒരു സംഘം അവരുടെ വിദ്വേഷം അറിയിച്ചിരുന്നു. പാര്‍വതിക്ക് നേരിടേണ്ടി വരുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശവുമായി സംവിധായകന് ആഷിക് അബു വീണ്ടും രംഗത്തെത്തി.
“നടി പാര്‍വ്വതി പെണ്ണായത് കൊണ്ടാണ് ഇത്രയധികം ആക്രമണങ്ങള്‍ ഉണ്ടായതെന്നും, ഒരു സ്ത്രീ സംസരിക്കുന്നതിനാലാണ് ഇത്തരം പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും”, ആഷിക് അബു പ്രതികരിച്ചു.
കടപ്പാട് ; ഏഷ്യനെറ്റ് ന്യൂസ് ചാനല്‍
Post Your Comments