BollywoodGeneralNEWS

യുവാവിന്‍റെ മോശം പ്രവൃത്തി; വിദ്യാ ബാലന്‍ പ്രതികരിച്ചത് ഇങ്ങനെ!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് നടി വിദ്യാബാലന്‍. കോളേജില്‍ പഠിക്കുമ്പോള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ദുരനുഭവം ഉണ്ടായത്. ഒരു സ്റ്റേഷനെത്തിയപ്പോള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റിലേക്ക് അപ്രതീക്ഷിതമായി യുവാവ് കടന്നു വരികയായിരുന്നു. ഇത് സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്‍റാണെന്ന് അറിയിച്ചപ്പോള്‍ തനിക്ക് തെറ്റ്പറ്റിയതാണെന്നും അടുത്ത സ്റ്റേഷനില്‍ ഇറങ്ങാമെന്നുമായിരുന്നു മറുപടി. ട്രെയിന്‍ നീങ്ങിയപ്പോള്‍ ഇയാള്‍ ഞങ്ങളെ നോക്കി സ്വയം ഭാഗം ചെയ്യാന്‍ ആരംഭിച്ചു, ഇതോടെ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഞാനുള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ കൂട്ടമായി ചേര്‍ന്ന് അയാളെ മര്‍ദ്ദിക്കുകയും ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ നോക്കുകയും ചെയ്തു. 
ഒരു റേഡിയോ ചാറ്റ് ഷോയ്ക്കിടെയായിരുന്നു വിദ്യാ ബാലന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേരിടേണ്ടി വന്ന മോശം അനുഭവ കഥ വിവരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button