പുതുവർഷത്തിൽ സമ്മാനം ലഭിക്കുന്നത് ഏതൊരാൾക്കും സന്തോഷമാണ് .എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് തമിഴ് താരം എം. എസ് ഭാസ്‌കറിന് പുതുവർഷത്തിൽ മറക്കാനാവാത്ത ഒരു സമ്മാനം ലഭിച്ച രംഗമാണ് . സമ്മാനം നല്‍കിയതാവട്ടെ സ്വന്തം മകളും.
ഐശ്വര്യ എന്നാണ് ഭാസ്‌കറിന്റെ മകളുടെ പേര്. അച്ഛന്റെ കണ്ണുകള്‍ തുണി കൊണ്ട് കെട്ടിയാണ് മകള്‍ സമ്മാനത്തിനടുത്തേക്ക് നയിച്ചത്. കെട്ടഴിച്ചപ്പോള്‍ ഒരു ബുള്ളറ്റ് ബൈക്ക്. മകളുടെ സമ്മാനം കണ്ട് മതിമറന്ന ഭാസ്‌കര്‍ അവളെ നെഞ്ചോടു ചേര്‍ത്തു. ആദ്യം അച്ഛന് അദ്ഭുതമായിരുന്നെങ്കിൽ പിന്നീട് അച്ഛന്റെ മുഖത്തെ സന്തോഷം നേരിട്ട് കണ്ടപ്പോൾ മകൾക്ക് കരച്ചിൽ അടക്കാനായില്ല. സിനിമയേക്കാൾ വലിയ വികാരനിർഭരമായ രംഗമായി അത്.
Leave a Comment