
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഗോഡ് ഫാദര്‍ ഇല്ലാതെ തന്നെ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടിമാരില്‍ ഒരാളാണ് തപ്സി പന്നു. പിങ്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ശ്രദ്ധേയയായ തപ്സി സിനിമാ മേഖലയിലെ ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. ഒരു സിനിമയുടെ പരാജയങ്ങള്‍ കൂടുതലും നടിമാരില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത സിനിമാ രംഗത്തുണ്ട്.
താപസിയുടെ വാക്കുകള്‍ ഇങ്ങനെ ..” നമ്മുടെ കഠിനാധ്വാനത്തെ അഭിനയിക്കുമ്പോഴും ഒരു ദിവസം ഷൂട്ടിങ്ങ് നടന്നില്ലെങ്കില്‍ അതു നമ്മുടെ തലയില്‍ വച്ച് ഒഴിയാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുപോലെ മറ്റൊരാളുമായി പ്രണയത്തിലാണെന്നു പരസ്യമായി പറഞ്ഞാല്‍ അവിടെത്തീര്‍ന്നു അവളുടെ ഭാവി. പ്രത്യേകിച്ചു അയാള്‍ സിനിമാ ലോകത്തു നിന്നല്ലെങ്കില്‍ അവളുടെ ഭാവി ഇരുളിലാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. നമ്മള്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞാല്‍ ആരാധകര്‍ക്കു നമ്മളോടുള്ള കൗതുകം കുറയുമെന്നും ഒരിക്കലും അത് തുറന്നു പറയരുതെന്നും എന്നോട് ഒരു സംവിധായകന്‍ പറയുകയുണ്ടായി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറെ സന്തോഷമുണ്ടാകുന്നതിനെക്കുറിച്ച് ആരോടും പറയാന്‍ പറ്റാത്തത് വേദനാജനകമാണ്.”
Post Your Comments